Contact us


Al Bayan Sunni Lecture Distribution Bureau

CONTACT US

 ജ്ഞാന പ്രസരണത്തിന്റെ നൂതന രീതിശാസ്ത്രം

അൽ-ബയാൻ

സുന്നി ലക്ചർ ഡിസ്‌ട്രിബ്യൂഷൻ ബ്യൂറോ




             സഹപ്രവർത്തകരെ,

              ദീനീ ദഅവത്തിന് നൂതന സാങ്കേതിക സംവിധാനങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ എത്രത്തോളം നമുക്കാകുമെന്ന പരിശ്രമമാണ് ഇത്. കേരളത്തിനകത്തും പുറത്തുമായി പ്രബോധന രംഗത്ത് നിറഞ്ഞുനിൽക്കുന്ന പ്രഭാഷകരും ഖതീബുമാരുമുൾപ്പെടുന്ന പണ്ഡിത സുഹൃത്തുക്കൾക്ക് അവസരോചിതവും കാലിക പ്രസക്തവുമായ വിഷയങ്ങൾക്ക് സമയ ബന്ധിതമായി മാറ്ററുകൾ തയ്യാറാക്കി പ്രമാണബദ്ധമായ നോട്സുകൾ PDF ഫയലുകളാക്കി തായാറാക്കുകയാണ് അൽ ബയാൻ ലക്ഷ്യമിടുന്നത്. മാസങ്ങൾക്കുള്ളിൽ രണ്ട് ഡസനോളം ശ്രദ്ധേയമായ പ്രഭാഷണ മാറ്ററുകൾ / കീനോട്സുകൾ ആയിരക്കണക്കിന് ആലിമീങ്ങൾക്ക് എത്തിക്കാനായ ചാരിതാർഥ്യത്തിലാണ് അൽ ബയാൻ

                തിരക്കുകൾ ഏറെയുള്ള പണ്ഡിത സുഹൃത്തുക്കളാണ് അണിയറയിൽ ഉള്ളത്. വിഷയങ്ങൾക്കായി പ്രാമാണിക രേഖകൾ ശേഖരിക്കാനും ക്രോഡീകരിക്കാനും അൽ ബയാൻ വാട്സ് ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. ഗ്രൂപ്പിൽ നടക്കുന്ന അവസരോചിത വിഷയങ്ങളിലുള്ള പണ്ഡിതോചിതമായ ചർച്ചകളിൽ ഇടപെടാനും ഈ മഹത്തായ ദഅവ പ്രവർത്തനത്തിന്റെ ഭാഗമാവാനും സന്മനസ്സും സാഹചര്യവുമുണ്ടെങ്കിൽ നിങ്ങൾക്ക്‌ അഡ്മിൻസുമായി ബന്ധപ്പെടാം.

നിയമാവലി
  • റഈസുൽ ഉലമയും സുൽത്താനുൽ ഉലമയും നയിക്കുന്ന അഹ്-ലുസ്സുന്നയുടെ പ്രാസ്ഥാനിക നേതൃത്വത്തെ പൂർണ്ണമായി അംഗീകരിക്കുന്ന മത ബിരുദധാരികളാണ് ഗ്രൂപ്പ് അംഗങ്ങൾ.(ഗ്രൂപ്പിൽ ചേരാൻ മറ്റുള്ളവർ അപേക്ഷിക്കേണ്ടതില്ല).
  • സമയോചിതമായി അൽ ബയാൻ  നൽകുന്ന വിഷയാധിഷ്ഠിതമായ ചർച്ചകളിൽ അംഗങ്ങൾ ആധികാരികമായി ഇടപെടണം.
  • ഗ്രൂപ്പിൽ മറ്റൊരു വിധത്തിലുമുള്ള ചർച്ചകളോ പോസ്റ്റുകളോ വിഷയവുമായി ബന്ധമില്ലാത്ത വോയ്‌സുകളോ അനുവദിക്കുന്നതല്ല
  • ചർച്ചകളിൽ ഇടപെടുന്നത് ബാനറിൽ കാണുന്ന വിഷയത്തിൽ  നടത്തിയ ചർച്ചകൾ ശ്രദ്ധിച്ച ശേഷം മാത്രം ആയിരിക്കണം.
  • ഗ്രൂപ്പിലേക്ക് അർഹരായവരെ ചേർക്കാൻ റിക്വസ്റ്റ് ചെയ്യുന്നവർ അവരുടെ ഡീറ്റയിൽസ് ഉൾപ്പെടെ നമ്പർ അഡ്മിൻസിനു കൈമാറുക
  • അഡ്മിൻസ് ആവശ്യപ്പെട്ടാൽ (ഏതെങ്കിലും സാഹചര്യത്തിൽ) മെമ്പർഷിപ്പോ മറ്റോ സാക്ഷ്യമായി കാണിക്കാൻ തയ്യാറാവണം
  • ഗ്രൂപ്പ് നിയമങ്ങൾ പാലിക്കാത്തവരെ മറ്റൊരു അറിയിപ്പ് കൂടാതെ പുറത്താക്കും

അന്വേഷണങ്ങൾക്ക്
ഉമർ സഖാഫി ചുങ്കത്തറ
+91 9656 29 2386

Popular posts from this blog